ഏറ്റവും പുതിയ പോസ്റ്റുകള്‍

Saturday, August 13, 2011

ധര്‍മേന്ദ്രന്റെ നോമ്പ് കാലം

ഗള്‍ഫ്‌ ജീവിതത്തിലെ നോമ്പ് തുറകള്‍ ഓര്‍മകളില്‍ നിന്നും മായുക പ്രയാസമാണ്. കൂടുതല്‍ അംഗങ്ങളുള്ള ചില റൂമുകളില്‍ നോമ്പ് തുറക്കായി ഫ്രൂട്ട്സും ചില്ലറ പൊരികളും ഉണ്ടാക്കും. ചിലര്‍ തൊട്ടടുത്തുള്ള പള്ളിയിലേക്ക് പോകും.. ഞങ്ങളുടെ കമ്പനിയിലെ മലയാളികള്‍ (നാലുപേര്‍ ) കൂടുതലും അങ്ങിനെ തന്നെ ആയിരുന്നു.ഉച്ചക്ക് രണ്ടു മണി വരെ ആയിരുന്നു കമ്പനി ടൈം. ജോലി കഴിഞ്ഞു കുളിയും നിസ്കാരവും കഴിഞ്ഞു കിടന്നു ഉറങ്ങാനേ എല്ലാരും നോക്കുകയുള്ളൂ . കമ്പനിയില്‍ ഞങ്ങളുടെ തൊട്ടടുത്ത റൂമില്‍ ആയിരുന്നു ഗുജറാത്തില്‍ നിന്നുള്ള മൂസ , കേശുഭായ്‌ , ധര്മെന്ദ്ര എന്നിവരും പാകിസ്ഥാനികളായ രണ്ടു പേരും താമസിചിരുന്നത് .നോമ്പ് കാലത്ത് ഞങ്ങള്‍ രണ്ടു മണി വരെ ജോലി ചെയ്യേണ്ടി വരുമ്പോള്‍ കമ്പനിയില്‍ കേശുവിനും ധര്മെന്ദ്രയും മൂന്നര വരെ ജോലിയുണ്ടാകും. അതായിരുന്നു കഫീലിന്റെ നിയമം.
നോമ്പ് തുറക്കാന്‍ ഞങ്ങള്‍ പള്ളിയില്‍ പോകുമ്പോള്‍ ഹിന്ദിക്കാരും പാകിസ്ഥാനികളും റൂമില്‍ നിന്ന് തന്നെയാണ് തുറക്കല്‍ . ജോലി കഴിഞ്ഞു ഞങ്ങളെ പോലെ നോമ്പ് നോറ്റ പാക്കിസ്ഥാനികളും ഗുജറാത്തി ആയ മൂസയും കിടന്നുറങ്ങും .മൂന്നരക്ക് ജോലി കഴിഞ്ഞെത്തുന്ന കേശുവും അവന്റെ കുളിയും നനയും കഴിഞ്ഞാല്‍ കിടന്നുറങ്ങും.എന്നാല്‍ ധര്‍മേന്ദ്ര അങ്ങിനെയല്ല . ഇവര്‍ ഉറങ്ങി എണീറ്റ്‌ വരുമ്പോഴേക്ക് മൂപ്പര് അവര്‍ക്ക് വേണ്ട എല്ലാ വിഭവങ്ങളും ഉണ്ടാക്കും . അതെല്ലാം നിരത്തി വെച്ചിട്ട് മൂപര് അവിടെ ഇരിക്കും . കണ്ണും തിരിമ്മി നോമ്പുകാര്‍ നേരെ എണീറ്റ്‌ വന്നിരിക്കുന്നത് ഇതിന്റെ മുന്നില്‍ ആയിരിക്കും .. അപൂര്‍വ്വം ദിവസങ്ങളിലെ ഇതിനു മാറ്റം ഉണ്ടാവാറുള്ളൂ . പക്ഷെ നമ്മുടെ ധര്‍മേന്ദ്ര ഈ കൂട്ടത്തില്‍ ഇരിക്കുകയില്ല ..എല്ലാവരും കഴിക്കുന്നത്‌ നോക്കി മൂപര് ബെഡില്‍ കേറി ഇരിക്കും ...മുറുക്കാനും വായിലിട്ടു . അവര് ഭക്ഷണം കഴിച്ചിട്ടേ അയാള്‍ കഴിക്കുകയുള്ളൂ .
പക്ഷെ ഇതിലേറെ രസകരം നോമ്പുകാലത് ദര്മേന്ദ്ര പകല്‍ ഭക്ഷണം കഴിക്കുന്നത്‌ ഞാന് കണ്ടിട്ടില്ല .. ഗള്‍ഫ്‌ വിട്ടെങ്കിലും ഗള്‍ഫിലെ നോമ്പുകാലം വരുമ്പോള്‍ മനസ്സില്‍ ഓടിയെത്തുക ധര്‍മേന്ദ്ര എന്ന ഗുജറാത്തി യാണ്

1 comment:

  1. ധർമേന്ദ്രയുടെ “ധർമ“ മനസ്സിന് എന്റെ ആശംസകൾ......

    ReplyDelete